ലണ്ടന്‍|
jibin|
Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (10:06 IST)
ഫോൺ നിർമ്മാണ രംഗത്തേക്ക് തിരിച്ചു വരുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായിരുന്ന നോക്കിയ. കുറച്ച് നാളുകളായി ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ ഫോൺ നിർമ്മാണ രംഗത്തേക്ക് ഉടന്‍ തിരിച്ചു വരില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സ്വന്തം വെബ്സൈറ്റിലൂടെയാണ്
നോക്കിയ അറിയിച്ചു.
ഫോൺ നിർമ്മാണ രംഗത്തേക്ക് ഉടന്‍ തിരിച്ചു വരുന്നില്ലെങ്കിലും സ്മാർട്ട് ഫോൺ വ്യാപാര ലൈസൻസിന് ശ്രമിക്കുന്നുണ്ടെന്ന കാര്യം നോക്കിയ സമ്മതിച്ചു. കഴിഞ്ഞ വർഷമാണ് നോക്കിയ തങ്ങളുടെ ഫോൺ വ്യാപാരം മൈക്രോ സോഫ്‌റ്റിന് കൈമാറിയത്. 2016 വരെ ഫോൺ ഉത്പാദന വിപണിയിൽ നിന്ന് വിട്ട് നിൽക്കുമെന്ന് നോക്കിയ മൈക്രോ സോഫ്‌റ്റിന് ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ഇല്ക്ട്രോണിക് ഉത്പന്നങ്ങളിലേക്ക് കടക്കണമെന്ന ആഗ്രഹവും അന്ന് നോക്കിയ പങ്കുവെച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.