അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഡിസംബര്‍ 2021 (15:50 IST)
തുടർച്ചയായി ഒമ്പതാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ. റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. വളർച്ചാ പ്രതീക്ഷ 9.5ശതമാനത്തില്‍തന്നെ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തിൽ നിന്നും 6.6 ശതമാനമാക്കി കുറച്ചു.
വിലക്കയറ്റ ഭീഷണിയിൽ നിരക്കുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ആർബിഐയുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്.
അടുത്ത സാമ്പത്തിക പാദത്തിൽ റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകൾ ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.