നിതാ അംബാനി റിലയന്‍സ് തലപ്പത്തേക്ക്

മുംബൈ| VISHNU.NL| Last Modified ഞായര്‍, 18 മെയ് 2014 (12:00 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകും. റിലയന്‍സ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ സഹോദരന്‍ രാംനിക്ക് എച്ച് അംബാനി 90 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിതയുടെ നിയമനം

നിലവില്‍ ഐപിഎല്‍ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മേധാവിയും റിലയന്‍സ് ഫൗണ്ടേഷന്റെ അധ്യക്ഷയും കൂടിയാണ് നിത. 50 വയുസുള്ള അവര്‍ക്ക് വേണ്ടി ജൂണ്‍ 18ന് ചേരുന്ന ഓഹരിയുടമകളുടെ പൊതുയോഗത്തില്‍ നിയമനത്തിന് അനുമതി തേടും.

വിദ്യാഭ്യാസം, ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യരക്ഷ, കായികം എന്നീ രംഗങ്ങളില്‍ നല്‍കിയ സംഭവനകള്‍ കൂടി കണക്കിലെടുത്താണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് അവരുടെ പേര് ശുപാര്‍ശ ചെയ്തതെന്ന് കമ്പനി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :