നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വില്ക്കുന്നതില് നിന്ന് പിന്മാറാന് റിലയന്‍സ് ഇന്‍ട്രസ്ട്രീസ് തീരുമാനിച്ചു. മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുമെന്ന ഓഹരി ഉടമകളുടെ അപേക്ഷയെ തുടര്‍ന്നാണിത്.
റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ കീഴിലുള്ള റിലയന്‍സ് ഫ്രഷ് റീടെയില്‍ ഷോപ്പുകളില്‍ ഇനി നോണ്‍വെജ് ഭക്ഷണം വില്‍ക്കില്ല.
ചിക്കന്‍ ബിസിനസില്‍ ഇറങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ നോണ്‍ വെജ് വേണ്ടെന്ന് തീരുമാനമെടുത്തതോടെ ഇതിലേക്കും കടക്കില്ല.