ഇലക്ട്രിക് കരുത്തിൽ നിസാന്റെ ലീഫ് 2 ഇന്ത്യൻ വിപണിയിൽ !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (13:27 IST)
നിസാന്റെ ഇലക്ട്രിക് വാഹനം ലീഫ് 2വിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ രണ്ടാം തലമുറ മോഡലിനെയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇലക്ട്രിക് കാറുകൾക്ക് ഇന്ത്യയിൽ പ്രിയമേറിവരുന്ന സാഹചര്യത്തിൽ ഈ രംഗത്ത് കൂടുതൽ വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായാണ് ലീഫ്നെ നിസാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ ചാർജിങ്ങിൽ 378 കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് നിസാൻ ലിഫിന്റെ ഏറ്റവും വലിയ പ്രത്യേകത. നിസാന്റെ മറ്റു മോഡലകളൊടൊന്നും സാമ്യം തോന്നാത്ത ഡിസൈൻ ശൈലിയിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഒരു പക്ഷേ ഹോണ്ടയുടെ ഡിസൈൻ ശൈലിയോട് സാമ്യം തോന്നിയേക്കാം.

ഗ്ലോസി ബ്ലാക്ക് ഫിനീഷിലുള്ള ഗ്രില്ലില്‍ വി ഷേപ്പ് ക്രോമിയം ലൈനുകൾക്കുള്ളിണ് നിസാന്റെ സിഗ്‌നേച്ചർ ലോഗോ നൽകിയിരിക്കുന്നത്. കാഴ്ചയിൽ ഇലക്ട്രിക് വഹനമാണെന്ന് തോന്നാത്ത ഡിസൈൻ ശൈലിയാണ് വാഹനത്തിനുള്ളത്. ഡുവല്‍ ബീം ഹെഡ്‌ലാമ്ബുകളും ബമ്പറിന്റെ താഴെ ഭാഗത്തായുള്ള ഫോഗ് ലാമ്പും വാഹനത്തിന് സ്പോട്ടിവ് ലുക്ക് നൽകുന്നുണ്ട്.

ബോഡിയിലേക്ക് ഇറങ്ങിയിട്ടുള്ള വിന്‍ഡ് ഷീല്‍ഡ്, ബ്ലാക്ക് ഫിനിഷിങ്ങോടുകൂടിയ റൂഫ് സ്‌പോയിലര്‍ എന്നിവ വാഹനത്തിന്റെ പിൻ‌ഭാഗത്തിന് കൂടുതൽ ഭംഗി നൽകുന്നു.148 ബി എച്ച്‌ പി കരുത്തും 320 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 350 വാട്ട്, ലിതിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കുതിപ്പിന് ഊർജം നൽകുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :