സുമീഷ് ടി ഉണ്ണീൻ|
Last Modified ബുധന്‍, 5 ഡിസംബര്‍ 2018 (19:29 IST)
സൂപ്പർസ്റ്റാർ മോഹൻലാലിനെയും മെഗാസ്റ്റാർ മമ്മൂട്ടിയെയും സ്നേഹിക്കുന്ന അതേ അളവിൽ തന്നെ ആരാധകർ അവരുടെ വാഹനങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂക്കയുടെ 369 പോർഷേ പനമേരയും ലാലേട്ടന്റെ
2255 ടൊയോട്ട ലാൻഡ് ക്രൂസും പരസ്‌പരം നോക്കിനിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.
എതോ ഒരു പരിപാടിക്കായി മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചത്തിയപ്പോൾ എടുത്ത ഒരു ചിത്രമാണിത്. സ്ഥലമോ പരിപാടിയോ ഏതെന്ന് വ്യക്തമല്ല. ചിത്രം ഇരു താരങ്ങളുടെയും ആരാധകർ ആഘോഷമാക്കുകയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിച്ചെത്തിയ പ്രദീതിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ.
വഹന പ്രേമിയായ മമ്മൂക്കയുടെ ഏറ്റവും പ്രിയ വാഹനമാണ് പോർഷേ പനമേര. തനിക്കേറ്റവും ഇഷ്ടപ്പെട്ട 369 എന്ന നമ്പർ വാഹനത്തിന് നൽകാൻ കാരണം അതാണ്. പോഷേയുടെ തന്നെ ഏറ്റവും മികച്ച കാറുകളിലൊന്നാണിത്. 550 പി എസ് കരുത്തും 770 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനം വെറും 3.9 സെക്കന്റ്കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കും. ഏകദേശം
2.3 കോടി രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില.
മോഹൻലാലിന്റെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ 2255 എന്ന നമ്പർ മലയാളികൾക്ക് സുപരിചിതമാണ്. ആ നമ്പർ തന്നെയാണ് മോഹൻലൽ തന്റെ എല്ലാ കാറുകൾക്കും നൽകിയിരിക്കുന്നത്. 3400 ആർ പി എമ്മിൽ 262 ബി എച്ച് പി കരുത്തും, 1600 ആർ പി എമ്മിൽ 650 എൻ എം ടോർക്കു ഉത്പാതിപ്പിക്കുന്ന 4461 സി സി കരുത്തൻ ലാൻഡ് ക്രൂസർ സിനിമാ ലോകത്തെ ഇഷ്ടതാരമാണ് 1.36 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.