സിരി ലൈംഗിക ബന്ധങ്ങൾ പോലും റെക്കോർഡ് ചെയ്യുന്നു, പുലിവാല് പിടിച്ച് ആപ്പിൾ

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (16:27 IST)
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റ് സംവിധാനം സിരി ആളുകളുടെ ലൈംഗിക ബന്ധങ്ങൾ പോലും റെക്കോർഡ് ചെയ്യുന്നു എന്ന ആരോപണത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ആപ്പിൾ. ആപ്പിളിലെ ജീവനക്കാർ ഉപയോക്താക്കളുടെ ഫോൺ കൊളുകളും സ്വകാര്യ സംഭാഷണങ്ങളും കേൾക്കുന്നതായാണ് മുൻ ജീവനക്കാരെ ഉദ്ധരിച്ചുകൊണ്ട് ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ആളുകൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ശബ്ദംപോലും സിരി ചോർത്തുന്നു എന്നായിരുന്നു പ്രധാന ആരോപണം. വിവാദത്തെ തുടർന്ന് സിരിയുടെ റെക്കോർഡിംഗ് സംവിധാനം ആപ്പിൾ നിർത്തലാക്കിയിരുന്നു. സംഭവത്തിൽ ഇപ്പോൾ ആപ്പിൾ വിശദീകരണവുമായി രാംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താക്കളുടെ മെഡിക്കൽ വിവരങ്ങൾ ഉൾപ്പടെ സിരി ചോർത്തുന്നു എന്ന് ആരോപണം വന്നതോടെയാണ് ആപ്പിൾ പ്രതികരണവുമായി എത്തിയത്.

അന്താരാഷ്ട്ര തലത്തിൽ നടത്തിയ ചിലാ അപ്ഡേറ്റുകളുടെ ഭാഗമായി ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ആ അപ്ഡേഷനുകൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. ആപ്പിൾ അതിന്റെ മൂല്യങ്ങളിൽനിന്നും പിന്നോട്ട് പോകില്ല എന്നും സംഭാവിച്ച പ്രശ്നങ്ങളിൽ മാപ്പപേക്ഷിക്കുന്നു എന്നും ആപ്പിൾ വ്യക്തമാക്കി. സിരി ചോർത്തിയെന്ന് പറയപ്പെടുന്ന ശബ്ദരേഖകൾ കേട്ടു എന്ന് പ്രചരിപ്പിച്ചവർക്കെതിരെ ആപ്പിൾ നിയമടിപടി സ്വീകരിച്ചുകഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :