നോക്കിയ ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തുന്നു

നോക്കിയ ,  ചെന്നൈ , മൈക്രോസോഫ്റ്റ് , മൊബൈല്‍
ചെന്നൈ| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (10:54 IST)
ഇന്ത്യയിലെ മൊബൈല്‍ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ‘നോക്കിയ’ തീരുമാനിച്ചു. നോക്കിയയെ ഏറ്റെടുത്ത മൈക്രോസോഫ്റ്റിന്റേതാണ് ഈ തീരുമാനം. ഈ മാസം 31ഓടെ ഉല്‍പാദനം നിര്‍ത്താനാണ് നോക്കിയയോട് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലാണ് നോക്കിയയുടെ പ്‌ളാന്റ് പ്രവര്‍ത്തിക്കുന്നത്.

സാമ്പത്തിക പ്രശ്‌നവും ചില നികുതി കുടിശ്ശികയുമാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് കാരണമായി തീര്‍ന്നത്. കൂടാതെ നോക്കിയ കമ്പനിക്ക് എതിരെ കോടതിയില്‍ ചില സാമ്പത്തിക ക്രമക്കേട് കേസുകളും നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്ത സമയത്ത് ചെന്നൈ പ്ളാന്‍റിനെ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

മൈക്രോസോഫ്റ്റുമായുണ്ടാക്കിയിരുന്ന പുറം കരാറനുസരിച്ചായിരുന്നു ഇവിടെ ഉല്‍പാദനം തുടര്‍ന്നത്. ഉല്‍പാദനം പുനക്രമീകരിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :