ചെന്നൈ|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (19:11 IST)
ജയലളിതയുടെ ജാമ്യഹര്‍ജി നാളെ പരിഗണിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. പ്രൈവറ്റ് സ്‌കൂള്‍ അസോസിയേഷന്‍ ഓഫ് ഫെഡറേഷനാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ അസോസിയേഷന്റെ തീരുമാനത്തിനെതിരെ ഒരു വിഭാഗം സ്‌കൂളധികൃതരും രക്ഷിതാക്കളും രംഗത്തെത്തിയതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്ന്അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ നാളെ കോടതിയില്‍ വാദം കേള്‍ക്കാനിരിക്കെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. ജയലളിതയ്ക്ക് പിന്തുണ വ്യക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ സ്വകാര്യ സ്‌കൂളുകള്‍ അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
ജയലളിത അനധികൃത സ്വത്ത് കേസില്‍ ജയിലായത് മുതല്‍ തമിഴ്‌നാട്ടില്‍ ശക്‌തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.