എം ഐ ഡെയ്സ് സെയിലിന് തുടക്കമായി, സ്മാർട്ട്‌ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും അമ്പരപ്പിക്കുന്ന ഓഫർ

Last Modified തിങ്കള്‍, 27 മെയ് 2019 (18:07 IST)
എം ഐ സ്മാർട്ട്‌ഫോണുകളും സ്മാർട്ട് ടിവികളും ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം ഒരുക്കി എം ഐ ഡെയ്സ് സെയിലിന് തുടക്കമായി. എം ഐ ഡോട്കോമിലും, ആമസോണിലുമാണ് എം ഐ ഡെയ്സ് സെയിലിന്റെ ഭാഗമായി ഉത്പന്നങ്ങൾ വാങ്ങാനാവുക, മെയ് 27ന് ആരംഭിച്ച എം ഐ ഡെയ്സ് സെയിൽ മെയ് 31 വരെ തുടരും.

എക്സ്‌ചേഞ്ച് ഓഫറുകളാണ് പ്രധാനമായും എം ഐ ഡെയ്സ് സെയിലിന്റെ ഭാഗമയി പ്രഖ്യാപിച്ചിരിക്കത്ത്. എം ഐ ടി വി 4 സിരീസിലെ ടെലിവിഷനുകൾ എക്സ്‌ചേഞ്ചിൽ സ്വന്തമാക്കാ എം ഐ ഡെയ്സ് സെയിലിലൂടെ സാധിക്കും 2260രൂപിതിലൂടെ ലാഭിക്കാനാകും. എം ഐ A2 സ്മാർട്ട് ഫോണുകൾ എക്സ്‌ചേഞ്ചിലൂടെ സ്വന്തമാക്കുമ്പോൾ 2000 രൂപയുടെ വിലക്കിവ് ലഭിക്കും.

ഐ ഐ നോട്ട് 5 പ്രോ. എം ഐ 6 പ്രോ, എം ഐ Y2എന്നീ സ്മാർട്ട് ഫോണുകളും എക്സ്‌ചേഞ്ചിലൂടെ സ്വന്തമാക്കാൻ സാധിക്കും. എം ഐ ഡെയിസ് സെയിലിന്റെ ഭാഗമായി മെയ് 28ന് ഉച്ചക്ക് 12 മണിക്ക് റെഡ്മി Y3യുടെ ഫ്ലാഷ് സെയിലും ഒരുക്കിയിട്ടുണ്ട്. പവർബാങ്ക്, ഹെഫോൺ തുടങ്ങി എം ഐയുടെ എല്ലാ സ്മാർട്ട്‌ഫോൺ അക്സസറീസും ഓഫറിന്റെ ഭാഗമായി സ്വന്തമാക്കാൻ സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :