മാരുതിയുടെ സ്റ്റൈലൻ എസ്-‌പ്രെസൊ സെപ്തംബർ 30ന് വിപണിയിലേക്ക് !

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:28 IST)
പ്രീമിയം എംപി‌വി എക്സ്എൽ6നെ വിപണിയിലെത്തിച്ചതിന് പിന്നാലെ സ്പോർട്ടിയായ കുഞ്ഞൻ ഹാച്ച്‌ബാക്കിനെ വിപണിയിലെത്തിക്കുകയാണ് മാരുതി സുസൂക്കി. എസ്-‌പ്രെസോ എന്ന ചെറു ഹാച്ച്‌ബാക്കിനെയാണ് ഈമാസം 30ന് മരുതി സുസൂക്കി വിപണിയിൽ എത്തിക്കുന്നത്. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി എസ്-പ്രെസോ ഒരുക്കിയിരിക്കുന്നത്.

3565 എംഎം നീളവും 1520 എംഎം വീതിയും 1564 എംഎം ഉയരവുമാണ് വഹനത്തിന് ഉള്ളത്. 2380 എംഎമ്മാണ് വാഹനത്തിന്റെ വീൽബേസ്. പുത്തൻ തകമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കുന്നത്. ഹാച്ച്‌ബാക്കാണെങ്കിലും സ്പോർട്ടീവ് ആയ ഒരു ചെറു എസ്‌യുവിയുടെ ഡിസൈൻ ശൈലിയിലാണ് വാഹനത്തിന്റെ രൂപകൽപ്പന.

റേനോ ക്വിഡ് ഉൾപ്പടെയുള്ള ചെറു കാറുകളെയാണ് എസ്-പ്രസോ എതിരിടുക 3.70 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. 67 ബിഎച്ച്‌പി കരുത്തും 91 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ആയിരിക്കും വാഹനത്തിൽ ഉണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :