ശരീരം പ്രദർശിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല, നഗ്നരായി ലോകം ചുറ്റുകയാണ് ഈ ദമ്പതികൾ !

Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (16:33 IST)
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. ലോകംമുഴുവനും ചുറ്റി കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ചിലർ അതിന് ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും. വ്യത്യസ്തമായി ലോക സഞ്ചാരം നടത്തുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ആ വ്യത്യസ്തകൾക്കൊക്കെ മുകളിലാണ് നിക്, ലിൻസ് ദമ്പതികളുടെ സഞ്ചാര രീതി. കാരണം പൂർണ നഗ്നരായാണ് ഇരുവരും ലോക സഞ്ചാരം നടത്തുന്നത്.

ഒരു വർഷത്തോളമായി ഇരുവരും തങ്ങളുടെ വ്യത്യസ്തമായ ലോക സഞ്ചരം ആരംഭിച്ചിട്ട്. യാത്രകളിൽ പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴിയും ബ്ലോഗുകൾ വഴിയും പുറത്തുവിടാറുമുണ്ട്. എന്നാൽ കമ്മ്യൂണിറ്റി മാനദന്ധങ്ങൾ ലംഘിച്ചതിനാൽ ഇരുവരുടേയും ഫെയ്സ്‌ബുക്ക് പേജ് ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

നാചുറലിസത്തെ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കുക എന്നത് ഇരുവരുടെ യാത്രകളുടെ പ്രധാന ലക്ഷ്യം. സ്വന്തം ശരീരം തുറന്നുകാട്ടുന്നതിലും, നഗ്നരായി ജീവിക്കുന്നതിലും യാതൊരു തെറ്റുമില്ല എന്നാണ് ഇവരുടെ അഭിപ്രായം. നമ്മുടെ ശരീരവും ഈ പ്രകൃതിയുടെ ഭാഗമാണ്. പലയിടങ്ങളിൽനിന്നും ആക്രമണങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട് എങ്കിലും ഒരിക്കൽപോലും യത്രകളിൽനിന്നും പിൻമാറിയിട്ടില്ല എന്നും ഈ ദമ്പതികൾ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :