തകരാറ് കണ്ടെത്തി, അറുപതിനായിരത്തോളം വാഹനങ്ങൾ തിരികെ വിളിച്ച് മാരുതി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (19:00 IST)
മോട്ടോർ ജെനറേറ്റർ യൂണിറ്റിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് 63,493 വാഹനങ്ങളെ തിരികെ വിളിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസൂക്കി. ഈ വർഷം ജനുവരി ഒന്നുമുതൽ നവംബർ 21 വരെ നിർമ്മച്ച സിയാസ്, എർടിഗ, എക്സ്എൽ6 എന്നീ വാഹനങ്ങളുടെ സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളെയാണ് തിരികെ വിളിച്ചിരിക്കുന്നത്.

വിദേശ നിർമ്മാതാക്കൾ നിർമ്മിച്ച് നൽകിയ എംജിയുവിലാണ് തകരാറ് കണ്ടെത്തിയിരിക്കുന്നത്. എംജിയു സൗജന്യമായി മാറ്റി നൽകാനാണ് മാരുതി സുസൂക്കിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ ആറ് മുതൽ ഉപയോക്താക്കളെ ബന്ധപ്പെടാൻ ആരംഭിച്ചതായി മാരുതി സുസൂക്കി, വ്യക്തമാക്കി.

അപാകതയുള്ള വാഹനങ്ങൾ കണ്ടെത്താൻ മാരുതി സുസൂക്കിയുടെ വെബ്സൈറ്റിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ കാലയളവിൽ നിർമ്മിക്കപ്പെട്ടതാണ് നിങ്ങളുടെ വാഹനം എങ്കിൽ വാഹനത്തിന്റെ ഷാസി നമ്പർ മാരുതി സുസൂക്കിയുടെ വെബ്സൈറ്റിൽ നൽകിയാൽ തകരാറ് ഉള്ള വാഹനങ്ങളുടെ കൂട്ടത്തിൽ നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :