അനുബന്ധ വാര്‍ത്തകള്‍
- ഇനി ഇംഗ്ലണ്ടിനെതിരെ പടയൊരുക്കം; ഇന്ത്യൻ താരങ്ങൾ ചെന്നൈയിലേയ്ക്ക്
- സിഡ്നിയിൽ ഇന്ത്യൻ ക്രിക്കറ്റർമാർ വംശീയ അധിക്ഷേപത്തിന് ഇരയായി: സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോർട്ട്
- ബിജെപിയുടെ നിലപാട് കർഷക വിരുദ്ധം: ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിക്കത്ത് നൽകി
- സംഘർഷത്തിൽ 15 കേസുകൾ, ദേശീയ പതാക വലിച്ചെറിഞ്ഞോ എന്നറിയാൻ ഫോറൻസിക് പരിശോധന
- 24 മണിക്കൂറിനിടെ 12,689 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,06,89,527
ടിക്ടോക് ഉൾപ്പടെ 59 ആപ്പുകളുടെ നിരോധനം സ്ഥിരമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; ബൈറ്റ്‌ഡാൻസിൽ പിരിച്ചുവിടൽ
ഡല്‍ഹി: ടിക്ടോക്ഉള്പ്പടെ 59 ചൈനീസ് ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇതിന് പിന്നാലെ ടിക്‌ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാൻസിൽ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായാണ് വിവരം. നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ആപുകൾക്ക് കേന്ദ്ര സർക്കാർ കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് കമ്പനികൾ നൽകിയ മറുപടി തൃപ്തികരമല്ല എന്നാണ് ഐടി മന്ത്രാലായം വ്യക്താമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക നിരോധനം സ്ഥിരപ്പെടുത്താൺ കേന്ദ്രം ആലോചിയ്ക്കുന്നത്. ആപ്പുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ഏഴ് മാസങ്ങൾക്ക് ശേഷമാണ് കേന്ദ്രത്തിന്റെ നടപടി.