വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2020 (13:18 IST)
മാരുതി സുസൂക്കിയുടെ ജനപിയ ഹാച്ച്‌ബാക്കുകളിൽ ഒന്നായ സെലേറിയോയുടെ പുത്തൻ തലമുറ പതിപ്പ് ഉടൻ വിപണീയിലെത്തിയേക്കും. വരുന്ന ദീപാവലിൽ ഉത്സവ സിസണിൽ വാഹനം വിപണിയിലെത്തും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉൾപ്പടെ അടിമുടി മാറ്റങ്ങളോടെയായിരിയ്ക്കും പുത്തൻ തലമുറ സെലേറിയോ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുത്തൻ തലമുറ സെലേറൊയോ ഒരുക്കിയിരിയ്ക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ബമ്പർ, പുത്തൻ അലോയികള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എന്നിവയെല്ലാം വാഹനത്തിൽ പ്രതീക്ഷിയ്ക്കപ്പെടുന്ന പ്രധാന മാറ്റങ്ങളാണ്. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഇന്റീരിയറിലു പ്രതീക്ഷിയ്ക്കാം
ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഇടംപിടിയ്ക്കും. 67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബിഎസ് 6 K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിൻ തന്നെയായിരിയ്ക്കും പുത്തൻ തലമുറ സെലേറിയോയ്ക്ക് കരുത്ത് പകരുക. അഞ്ച് സ്പീഡ് മാനുവൽ, എഎംടി ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമാകും.