വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:35 IST)
ഉപയോക്താക്കൾക്കായി എപ്പോഴും പുത്തൻ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വാട്ട്സ് ഏറെ മുന്നിലാണ് സുഖമമായ ഉപയോഗത്തിനും സുരക്ഷയ്ക്കും ചാറ്റുകൾ രസകരമാക്കുന്നതിനും നിരവധി സംവിധാനങ്ങൾ ഇതിനൊടകം തന്നെ വാട്ട്സ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്, ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഏറെ സഹായപ്രദമായ മറ്റൊരു മാറ്റം കൂടി കൊണ്ടുവരികയാണ് വാട്ട്സ് ആപ്പ്
അഡ്വാൻസ് സേർച്ച് എന്ന സംവിധാനമാണ് വാട്ട്സ് ആപ്പ് പുതുതായി കൊണ്ടുവരുന്നത്. നമ്മൽ മുൻപ് നടത്തിയ വാട്ട്സ് ആപ്പ് ആക്ടിവിറ്റികൾ വളരെ വേഗം തിരഞ്ഞ് കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഇത്. ചാറ്റുകൾ വീഡിയോകൾ, പിക്ചറുകൾ എന്നിവ സേർച്ച് ചെയ്യാൻ ഇതിലൂടെ സാധിയ്ക്കും. വാട്ട്സ് ആപ്പിന്റെ ഐഒഎസ് പതിപ്പിൽ ഇതിനോടകം തന്നെ സംവിധാനം ലഭ്യമാണ്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പതിപ്പുകളിലും പുതിയ ഫീച്ചർ എത്തും. ചാറ്റിങ് എറെ രസകരമാക്കുന്ന അനിമേറ്റഡ് സ്റ്റിക്കറുകളും ആൻഡ്രോയിഡ് പതിപ്പുകളിൽ ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ.