ആര്‍ ക്രെസ്‌റ്റുമായി ചരിത്രം തീര്‍ക്കാന്‍ മാരുതി

  മാരുതി , വാഗണ്‍ ആര്‍ ക്രെസ്‌റ്റ് , കൊച്ചി , സുസുക്കി , കാര്‍
കൊച്ചി| jibin| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (11:13 IST)
ചെറുകാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച മാരുതി തങ്ങളുടെ പുതിയ ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ ക്രെസ്റ്റുമായി എത്തുകയാണ് മാരുതി. നിലവിലെ മോഡലിനേക്കാള്‍ പുതുമ നിറഞ്ഞതാണ് വാഗണ്‍ ആര്‍ ക്രെസ്‌റ്റിന്റെ പുതിയ മോഡല്‍.

വാഗണ്‍ ആര്‍ ക്രെസ്‌റ്റ് കരുത്തും സൌന്ദര്യവും ഒരു പോലെ തരുന്ന വാഹനമാണ്. എന്നാല്‍ നിലവിലെ മോഡലിനേക്കാള്‍ അരലക്ഷത്തിനടുത്ത് വിലകൂടുതലുള്ള മോഡലാണ് ക്രെസ്‌റ്റ്. അതേസമയം ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുതിയ പരിവേഷങ്ങളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ബ്ലൂടൂത്ത് സന്നാഹത്തോടെയുള്ളതാണ് ഓഡിയോ സിസ്‌റ്റവും ഇന്റീരിയറില്‍ ഡബിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം ചേര്‍ത്തിട്ടിണ്ട്.

പുറമെ പുതിയ ഗ്രാഫിക്‌സും നല്‍കിയിട്ടുണ്ട്. പുതിയ സീറ്റ് കവറുകളും സ്റ്റീയറിങ് വീല്‍ കവറും ചേര്‍ത്തിട്ടുണ്ട്. പുതിയ ഫ്‌ളോര്‍ മാറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, കീലെസ് സെന്‍ട്രല്‍ ലോക്കിങ്, മഡ് ഫ്‌ലാപ്പുകള്‍, ഫ്രണ്ട് ബംപറിലും ചെറിയ മാറ്റം വരുത്തിയുമാണ് ആര്‍ ക്രെസ്റ്റ് എത്തുന്നത്. 1 ലിറ്റര്‍ ശേഷിയുള്ള 3 സിലിണ്ടര്‍ കെ10 എന്‍ജിനാണ് മാരുതി സുസൂക്കി വാഗണ്‍ ആറിലുള്ളത്. 68 പിഎസ് കരുത്തുല്‍പാദിപ്പിക്കുന്നു ഈ വാഹനം. എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം ലിറ്ററിന് 20.5 കിലോമീറ്ററാണ് ഈ എന്‍ജിന്‍ പകരുന്ന മൈലേജ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :