കൊച്ചി|
jibin|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:31 IST)
കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്‌റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്‌ക്ക് ധാരണയായി. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) ഫെഡറൽ ബാങ്കും തമ്മിലാണ് ടിക്കറ്റ് വിൽപ്പനയ്‌ക്കുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടത്.
കെസിഎ ആസ്‌ഥാനത്ത്
നടന്ന ചടങ്ങിൽ സെക്രട്ടറി ടിഎൻ അനന്തനാരായണനും ഫെഡറൽ ബാങ്ക് എറണാകുളം സോണൽ മേധാവി എൻവി സണ്ണിയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ അടുത്തമാസം എട്ടിനാണ് ഇന്ത്യ-വെസ്‌റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടക്കുന്നത്.
ഓൺലൈൻ
ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും. ഈ മാസം 29 മുതൽ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ വഴി ടിക്കറ്റുകൾ ലഭ്യമാകും. ഒക്‌ടോബർ 5 മുതൽ 7 വരെ സ്‌റ്റേഡിയത്തിലെ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. 3,000, 1500, 1000, 500, 200 രൂപ വീതമാണ് ടിക്കറ്റ് നിരക്ക്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.