പണി പാളിയോ ? ബലേനോയെ മാരുതി സുസൂക്കി തിരികെ വിളിക്കുന്നു

Last Modified ചൊവ്വ, 26 ഫെബ്രുവരി 2019 (19:06 IST)
മാരുതി സുസൂക്കിയുടെ പ്രീമിയാം ഹാച്ച്ബാക്ക് ബലോനെയെ കമ്പനി തിരിച്ചുവിളിക്കുന്നു. 2018 ഡിസംബർ ആറിനും 2019 ഫെബ്രുവരി നാലിനുമിടക്ക് നിർമ്മിച്ച 3757 വാഹനങ്ങളെയാണ് മാരുതി സുസൂക്കി തിരികെ വിളിച്ചിരിക്കുന്നത്. എ ബി എസ് സോഫ്റ്റ്‌വെയറുകൾ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനായാണ് കമ്പനിയുടെ നടപടി.

മാരുതി സുസൂക്കിയുടെ മുഴുവൻ സർവീസ് സെന്ററുകളിലും എബി എസ് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തിരികെ വിളിക്കുന്നവയിൽ ഉൾപ്പെട്ടിട്ടുള്ള വാഹന ഉടമകളെ ഡീലർഷിപ്പുകൾ നേരിട്ട് ബന്ധപ്പെട്ട് വിവരം അറിയിക്കും. തിരികെ വിളിച്ച വാഹങ്ങളിൽ തങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടൊ എന്ന് വെബ്സൈറ്റ് മുഖാന്തരവും ഉപയോതാക്കൾക്ക് പരിശോധിക്കാം.

ഇതിനായി നെക്സയുടെ വെബ്സറ്റിൽ ഇംപോര്‍ട്ടന്റ് കസ്റ്റമര്‍ ഇന്‍ഫോര്‍മേഷന്‍ എന്ന ടാബിൽ ക്ലിക് ചെയ്ത ശേഷം ചേസ് നമ്പർ നൽകിയാൽ മതി. ബ്രേക്ക് വാക്വം ഹോസിലെ അപാകത മൂലം കഴിഞ്ഞ മെയ്മാസത്തിൽ മരുതി സിസൂകി ബലേനോയെ തിരികെ വിളിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :