മലബാർ വോട്ടുകൾക്കായി ബി ജെ പി; ഹൈന്ദവ സമ്മേളനംകൊണ്ട് മലബാറിൽ നേട്ടം സ്വന്തമാക്കാൻ ആകുമോ ?

Last Modified ചൊവ്വ, 26 ഫെബ്രുവരി 2019 (15:49 IST)
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏതുവിധേനയും നേട്ടമുണ്ടാക്കാനുറച്ചാണ് ഇത്തവണ ബി ജെ പിയുടെ പ്രവർത്തനം. സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഏറ്റവും കൂടുതൽ പ്രയോചനപ്പെടുക തങ്ങൾക്കായിരിക്കും എന്നാണ് സംസ്ഥാന ബി ജെ പി നേതാക്കളുടെ കണക്കുകൂട്ടൽ.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങൾ സംസ്ഥാനത്ത് ബി ജെ പിക്ക് കൂടുതൽ ചലനാത്മഗത നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രാഷ്ട്രീയ കൊലപാതകം കൂടി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന സാഹചര്യം ബി ജെ പിക്ക് കൂടി ഗുണം ചെയ്യുന്നതാണ് എന്നാണ് വിലയിരുത്തൽ.

എന്നാൽ സംസ്ഥാന വ്യാപകമായി ബി ജെ പിയുടെ ശക്തി പരിശോധിച്ചാൽ വിജയമോ നേട്ടമോ അവകാശപ്പെടാ‍നുള്ള സ്വാധീനം ബി ജെ പിക്കില്ല എന്നതാണ് വാസ്തവം. ഇത് മറികടക്കുന്നതിനായി ഹിന്ദു വോട്ടുകൾ ലക്ഷ്യംവച്ചുള്ള പരിപാടികളാണ് ബി ജെ പി ആർ എസ് എസ് നേതൃത്വം സംഘടിപിക്കുന്നത്.

മേഖലയിൽ പ്രത്യേകിച്ച് കോഴിക്കോട് മലപ്പുറം ഉൾപ്പടെയുള്ള ജില്ലകളിൽ ബി ജെ പിക്ക് നന്നേ സ്വാധീനം കുറവാണ്. ഇടതുപക്ഷത്തുനും വലുതുപക്ഷത്തിനും ഒരുപോലെ സ്വാധീനമുള്ള മേഘലയാണ് മലബാർ. മലാബാറിലെ ഹൈന്ദവ വോട്ടുകൾ ലക്ഷ്യംവച്ചുകൊണ്ട് ഫെബ്രുവരി 28ന് കോഴിക്കോട് ഹൈന്ദവ സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബി ജെ പി.

കോഴിക്കോട് ബീച്ചിലാണ് പരിപാടി നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപയി വിവിധ ഹൈന്ദവ സംഘടകളുടെ പിന്തുന ഉറപ്പുവരുത്തുന്നതിനായാണ് സമ്മേളനം. ഏകദേശം രണ്ട് ലക്ഷത്തിലധികം പ്രധിനിധികൾ 100ലധികം ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സമ്മേളനം നടത്താൻ മലാബാർ തന്നെ തിരഞ്ഞെടുത്തതിന് പിന്നിൽ വലിയ രാഷ്ട്രീയ കാരണം തന്നെയുണ്ട്. സി പി എമ്മിന്റെ ശക്തമായ രഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് കോഴിക്കോട്. ശബരിമല സമരങ്ങൾ ഉൾപ്പടെ നടന്ന സാഹചര്യത്തിൽ മലബാറിലെ ഹൈന്ദവ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാൻ കഴിയും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബി ജെ പി ഹൈന്ദവ സമ്മേളനം കോഴിക്കോട് തന്നെ സംഘടിപ്പിക്കുന്നതിന് കാരണം.

മാത്രമല്ല പാലക്കട് ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന ജില്ലയാണ് . തൃശൂരിലാകട്ടെ ഇത്തവണ ശക്തമായ മത്സരം ഒരുക്കാനാകും എന്ന് ബി ജെ പി കണക്കുകൂട്ടുകയും ചെയ്യുന്നു. മലബാറിലെ വോട്ടുകളുടെ ശതമാനം പരിശോധിക്കുകയാണെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്കാണ് കൂടുതൽ മേൽക്കോയ്മ. ഇതിലുള്ള ഹൈന്ദവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയാണ് ബി ജെ പി ലക്ഷ്യം വക്കുന്നത്. ഇതിന്റെ ആദ്യ പടിയായി. ബി ജെ പിയുടെ ദേശിയ കൌൺസിൽ നേരത്തെ കോഴിക്കോട് മൂന്ന് വേദികളിലായി നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :