അനുബന്ധ വാര്ത്തകള്
- മലബാർ വോട്ടുകൾക്കായി ബി ജെ പി; ഹൈന്ദവ സമ്മേളനംകൊണ്ട് മലബാറിൽ നേട്ടം സ്വന്തമാക്കാൻ ആകുമോ ?
- ‘രാജ്യം തല കുനിക്കാൻ ഞാൻ അനുവദിക്കില്ല‘; ഇന്ത്യ സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
- സൈനിക നീക്കങ്ങൾ പുറത്തുവിടുന്നതിന് പിന്നിലെ രാഷ്ട്രീയം എന്ത് ?
- എന്നെ ഉപദ്രവിച്ച കഴുകൻമാരെ ചോദ്യം ചെയ്യാനുള്ള സമയമാണിത്, സംവിധായകൻ കൃഷിനെതിരെ കങ്കണ !
- ഏതുനിമിഷവും തിരിച്ചടി ഉണ്ടായേക്കാം എന്ന് പാകിസ്ഥാൻ ഭയന്നിരുന്നു, ജെയ്ഷെ മുഹമ്മദ് നേതാക്കളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്
ഞൊടിയിടയിൽ പറന്നെത്തും, മിനിറ്റുകൾക്കുള്ളിൽ ദൌത്യം പൂർത്തീകരിച്ച് മടങ്ങും; ജെയ്ഷെ താവളങ്ങൾ തകർക്കാൻ മിറാഷ് 2000 വിമാനങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം അതാണ്
42 സി ആർ പി എഫ് ജവാന്മരുടെ മരണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേന നിയോഗിച്ചത് 1980ൽ സേനയുടെ ഭാഗമായ മിറാഷ് 2000 പോർ വിമാനങ്ങളെയാണ് 12 മിറാഷ് 2000 പോർ വിമാനങ്ങൾ വെറും 21 മിനിറ്റുകൾ കൊണ്ട് ദൌത്യം കൃത്യമായി പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തി.
പേരുപോലെ തന്നെയാണ് മിറാഷ് 2000 ന്റെ ആകാശത്തെ പ്രവർത്തനവും'. മരീചികപോലെ തോന്നിക്കും. അതീവ രഹസ്യ നീക്കങ്ങളിലുപയോഗിക്കാവുന്ന ഇത്തമ പോർ വിമാനമാണിത്. അതീ വേഗതയിൽ പറക്കാൻ കഴിവുണ്ട് ഈ ഫ്രഞ്ച് നിർമ്മിത വിമാനങ്ങൾക്ക്. 6.3 ടൺ ഭാരം ചുമക്കാനുള്ള ശേഷിയുള്ളതാണ് മിറാഷ് 2000 പോർ വിമാനങ്ങൾ. ഒരു ഫൈറ്റർ പൈലറ്റിനാണ് വിമാനം പറത്താനാവുക.
ലേസർ ഗൈഡ് ബോംബുകളും ന്യൂക്ലിയർ ക്രൂസ് മിസൈലുകളിലും ഈ വിമാനത്തിൽനിന്നും ശത്രു പാളയത്തിലേക്ക് കൃത്യതയോടെ വർഷിക്കാനാകും.1999ലെ കർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇന്ത്യ വജ്ര എന്ന് പേരിട്ടിരിക്കുന്ന മിറാഷ് 2000 വിമാനങ്ങളായിരുന്നു. എം 2000 എം 2000 ടി എച്ച്, എം 2000 ഐ ടി എന്നീ ശ്രേണികളിലായി 44 മിറാഷ് 2000 വിമാനങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാണ്.