ലോറി സമരം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

ലോറി സമരം; സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

Rijisha M.| Last Updated: ചൊവ്വ, 24 ജൂലൈ 2018 (10:42 IST)
ലോറി സമരം മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെത്തുടർന്ന് കുതിച്ചുയരുന്നു. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടുമെന്നാണ് സൂചന. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്, പതിവായി എത്തുന്ന ലോറികൾ പലതും എത്തിയിട്ടില്ല‌.

അതേസമയം, കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. പച്ചക്കറി ലോറികൾ എത്താതത് തൊഴിലാളികളേയും കാര്യക്ഷമമായി ബാധിച്ചിട്ടുണ്ട്.

സവാള, ഉള്ളി, മുളക്, കാരറ്റ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വില കുതിച്ചുയരുന്നത്. തിരുവനന്തപുരത്ത് പച്ചക്കറികള്‍ക്ക് പലതിനും 20 രൂപയോളം വിലവര്‍ധിച്ചിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ നഗര- ഗ്രാമ വ്യത്യാസമില്ലാതെ അവശ്യസാധന വില കുത്തനെ ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :