സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ വര്‍ദ്ധിപ്പിച്ചു

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി.

newdelhi, lpg, subsidised ന്യൂഡല്‍ഹി, എല്‍ പി ജി, സബ്സിഡി
ന്യൂഡല്‍ഹി| സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (20:17 IST)
സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി. ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറി​ന്റെ വില 421.16 രൂപയില്‍ നിന്ന്​ 423. 09രൂപയായി വർദ്ധിച്ചു. അതേ സമയം സബ്സിഡിയില്ലാത്ത സിലിണ്ടറിന് 50. 50രൂപ കുറച്ചു. ജൂലായ് 1 ന് സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 1.98 രൂപ കൂട്ടിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :