ധനകാര്യ കമ്മിഷന്റെ ശുപാർശ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; പൊതുബജറ്റിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കും

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 24 ജനുവരി 2020 (15:45 IST)
സംസ്ഥാനങ്ങൾക്കുള്ള നികുതിവരുമാനത്തിന്റെ പങ്ക് കുറയ്ക്കാനൊരുങ്ങി കേന്ദ്രം. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം കുറയ്ക്കണമെന്ന പതിനഞ്ചം ധനകാര്യ കമ്മിഷന്റെ ശുപാർശ നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതോടെ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം കുറയും.

നിലവിൽ നികുതി വരുമാനത്തിന്റെ 42 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്നത്. ഇത് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനു ശുപാർശ നൽകിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഫെബ്രുവരി ഒന്നിനു നടക്കാനിരിക്കുന്ന പൊതുബജറ്റിനു മുൻപ് പാർലമെന്റിനു സമർപ്പിക്കും.

നേരത്തേ 32 ശതമാനമായിരുന്നു നികുതി വീതിച്ചു നൽകൽ. എന്നാൽ, 14ആം ധനകാര്യ കമ്മിഷൻ ഇത് 42 ആയി ഉയർത്തുകയായിരുന്നു. കേന്ദ്ര വിഹിതം കുറയ്ക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടം സംഭവിക്കും. ഇത് ഇല്ലാതാക്കാൻ ഗ്രാന്റുവിഹിതം കൂട്ടണമെന്ന ആവശ്യവും കമ്മിഷൻ ഉന്നയിച്ചിട്ടുണ്ട്. സർക്കാർ ഇതും പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :