മുംബൈ|
VISHNU.NL|
Last Modified ചൊവ്വ, 6 മെയ് 2014 (09:43 IST)
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ലാഭത്തിന്റെ കണക്കുകള്‍ പറയുമ്പോള്‍ പൊതുമേഖലയിലെ പ്രമുഖ ബാങ്ക് ആയ കനറ ബാങ്കിന്റെ അറ്റാദായം താഴേക്കു പോകുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 15.79 ശതമാനമാണ് അറ്റദായം കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 725.38 കോടി രൂപയായിരുന്നത് ഇക്കുറി 610.83 കോടിയായി.
എന്നാല്‍ ബാങ്കിന്റെ മൊത്തവരുമാനത്തില്‍ 22.57% വര്‍ധനവുണ്ടായിട്ടുമുണ്ട്. വരുമാനം 9,471.57 കോടി രൂപയില്‍ നിന്ന് 11,609.72 കോടി രൂപയായി. അതേസമയം കിട്ടാക്കടം 6,260.16 കോടി രൂപയില്‍ നിന്ന് 7,570.21 കോടി രൂപയായി ഉയരുകയും ചെയ്തു.