എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്; ടെൻഡർ ക്ഷണിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 28 ജനുവരി 2021 (13:41 IST)
കൊച്ചി: എറണാകുളം സൗത്ത് റെയി‌ൽവേ സ്റ്റേഷൻ എന്ന് അറിയപ്പെടുന്ന എറണാകുളം ജംഷനും സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് വിട്ടുനൽകാൻ റെയിൽവേ. ന്യൂഡല്‍ഹി, തിരുപ്പതി, ഡെറാഡൂണ്‍, നെല്ലൂര്‍, പുതുച്ചേരി സ്റ്റേഷനുകൾ ഉൾപ്പടെ നവീകരിച്ച് പ്രവർത്തിപ്പിയ്ക്കാൻ സ്വകാര്യ കമ്പനികളിൽനിന്നും റെയിൽവേ ടെൻഡർ ക്ഷണിച്ചു. റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ടെൻഡർ ക്ഷണിച്ചത്. ഫെബ്രുവരി 22നകം ഓണ്‍ലൈനായി ഇ-ടെന്‍ഡര്‍ നൽകാനാണ് നിർദേശം. എറണാകുളത്ത് ജങ്ഷന്‍ സ്റ്റേഷനും പരിസരവുമുൾപ്പടെ റെയില്‍വേയുടെ 48 ഏക്കര്‍ സ്ഥലമാണ് പാട്ടത്തിനു നല്‍കുക സ്റ്റേഷനുകൾ നവീകരിയ്ക്കുന്നതിനും, വാണിജ്യ സമുച്ഛയങ്ങൾ നിമ്മിച്ച് ലാഭകരമായി പ്രവർത്തിപ്പിയ്ക്കുന്നതിനുമായി 60 വർഷത്തേയ്ക്കാണ് സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നത്. ടെൻഡറിന് മുന്നോടിയായുള്ള പ്രി ബിഡ് ചർച്ചയിൽ അദാനി ഗ്രൂപ്പ്, കല്‍പതരു, ആങ്കറേജ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജിഎംആര്‍ ഗ്രൂപ്പ് എന്നിവ ഉൾപ്പടെ 15 കമ്പനികൾ പങ്കെടുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :