1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amit Shah to visit Red Fort

അമിത് ഷാ ഇന്ന് ചെങ്കോട്ടയിലേയ്ക്ക്, പരിക്കേറ്റ പൊലീസുകാരെ സന്ദർശിയ്ക്കും

വാർത്തകൾ
ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദർശിയ്ക്കും. കർഷക പ്രക്ഷോഭത്തിൽ പരിക്കേറ്റ പൊലീസുകാരെയും അമിത് ഷാ ആശുപത്രിയിൽ സന്ദർശിയ്ക്കും. ഷൂഷുറത്ത് ട്രോമ സെന്റർ, തീർത്ഥ് റാം ഹോസ്‌പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റ പൊലീസുകാരെ സന്ദർശിയ്ക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുക. മുന്നൂറോളം പൊലീസുകാർക്ക് സംഘർഷങ്ങളിൽ പരിക്കേറ്റതായി നേരത്തെ ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ പങ്കാളികളായവരെ എത്രയും വേഗം കണ്ടെത്തണം എന്ന് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കഴ്ചയിൽ അമിത് ഷാ ഡൽഹി പൊലീസിന് നിർദേശം നൽകി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡൽഹി പൊലീസ് കമ്മീഷ്ണർ എസ്എൻ ശ്രീവാസ്തവ, ഇന്റലിജൻസ് ബ്യൂറോ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 
അടുത്ത ലേഖനം
പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി, 13 നേതാക്കൾ ബിജെപിയിലേക്ക്