മുല്ലപ്പൂവിന് റെക്കോഡ് വില; ഇന്ന് 2900രൂപ

  മുല്ലപ്പൂ വില , ശങ്കരന്‍കോവില്‍ , മുല്ലപ്പൂ ചെടി
കൊല്ലം| jibin| Last Modified ശനി, 8 നവം‌ബര്‍ 2014 (17:29 IST)
കാല്‍നൂറ്റാണ്ടിനുള്ളില്‍ ആദ്യമായി മുല്ലപ്പൂവിന് റെക്കോഡ് വില.കിലോഗ്രാമിന് 2900 മുതല്‍ 3000രൂപ വരെ വിലയിലാണ് ഇന്ന് കേരളത്തില്‍ മുല്ലപ്പൂ വില്‍പ്പന നടന്നത്. അതേസമയം ചില്ലറ വില്‍പ്പനയില്‍ വില ഇതിലും അധികമായി തീരുകയും ചെയ്തു.

ശങ്കരന്‍കോവില്‍ മേഖലയില്‍ നിന്നാണ് കേരളത്തിലെ തെക്കന്‍ ജില്ലകളിലേക്ക് വന്‍ തോതില്‍ മുല്ലപ്പൂക്കള്‍ എത്തുന്നത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മൊത്തവ്യാപാര വില കിലോഗ്രാമിന് 2900 രൂപയായിരുന്നു. ശങ്കരന്‍കോവിലില്‍ മുല്ലപ്പൂ ചെടികള്‍ക്ക് പരിചരണം നടക്കുന്നതും കേരളത്തില്‍ വിവാഹ സീസണായതുമാണ് വില ചരിത്രം കുറിച്ച് മുന്നേറാന്‍ കാരണമായത്.

മൊത്ത വ്യാപാരികള്‍ ഒരു കിലോഗ്രാം മുല്ലപ്പൂവ് 2800 രൂപയ്ക്കാണ് വാങ്ങിയത്. നൂറു രൂപ ലാഭം കണക്കാക്കി ഇത് 2900 രൂപയ്ക്ക് ചില്ലറ വ്യാപാരികള്‍ക്ക് വില്‍ക്കുന്നു. ചില്ലറ വ്യാപാരികള്‍ അവരുടെ ലാഭം കൂടി കൂട്ടിയാണ് പൂക്കള്‍ വില്‍ക്കുന്നത്. അതിനാല്‍ കുതിച്ചുയരാന്‍ കാരണമായി തീരും. ഒന്നു രണ്ടു മാസം കഴിയുമ്പോഴേ ശങ്കരന്‍കോവിലിലെ ഉല്‍പാദനം കൂടുകയുള്ളു അതുവരെ വില കൂടാനാണ് സാധ്യത.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :