ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു; ചൈന ഒന്നാമത്

ഇന്റര്‍നെറ്റ് , ഐഎഎംഎഐ , മൊബൈല്‍ ഫോണ്‍ , ഇന്റര്‍നെറ്റ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 18 നവം‌ബര്‍ 2015 (14:24 IST)
ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 40.2 കോടിയിലെത്തുമെന്നു സര്‍‌വേ. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎഎംഎഐ)യുടെ പഠനത്തിലാണ് ഈ വിവരം.

മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗം 30.6 കോടി. ഒക്ടോബറിൽ ഇത് 27.6 കോടിയാണ്. കഴിഞ്ഞ മാസം മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരിക്കുന്നത് 27.6 കോടി ആളുകളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം അധിക വളര്‍ച്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗ്‌താക്കളില്‍ ചൈന ഒന്നാം സ്ഥാനത്തും അമേരിക്ക രണ്ടാമതുമാണ്. ഇന്ത്യയാണ് മൂന്നാമത്.ഇന്റര്‍നെറ്റ് ഇന്ത്യയില്‍ വളര്‍ച്ചയുടെ നെറുകയിലാണ്. അടുത്ത വര്‍ഷം ജൂണോടെ 46.4 കോടി ഉപയോക്തളായി ഉയരുമെന്നാണ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :