ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് കമ്യൂണിറ്റി ഇന്ത്യയിലേതെന്ന് സുക്കര്‍ബെര്‍ഗ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (14:31 IST)
ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് കമ്യൂണിറ്റി ഇന്ത്യയിലേതെന്ന് ഫേസ്‌ബുക്ക് സി ഇ ഒ മാര്‍ക് സുക്കര്‍ബെര്‍ഗ്. ഫേസ്‌ബുക്കിന്റെ വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഐ ഐ ടി ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊള്ളായിരത്തോളം വരുന്ന സദസ്സിനോട് സംവദിച്ച സുക്കര്‍ബെര്‍ഗിനോട് സദസ്യര്‍ നിരവധി ചോദ്യങ്ങളും ചോദിച്ചു. രാജ്യത്ത് ഫേസ്‌ബുക്കിന് 130 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നും ലോകത്തിന്റെ പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെറ്റ് ന്യൂട്രാലിറ്റിയെ താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി ബന്ധപ്പെടാതെ ലോകവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്ന് സുക്കര്‍ബെര്‍ഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :