അഭിറാം മനോഹർ|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (19:22 IST)
രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലെക്‌സ് ശൃംഖല ഒരുക്കാൻ പ്രമുഖ കമ്പനികളായ ഐനോക്‌സും പിവിആറും ലയിക്കുന്നു. പിവിആർ ഐനോക്‌സ് ലിമിറ്റഡ് എന്ന പേരിൽ പുതിയ കമ്പനിക്ക് തുടക്കമിടാനുള്ള ലയനത്തിന് ഇരുക്കമ്പനി ബോർഡുകളും അംഗീകാരം നൽകി. പിവിആർ-ഐനോക്‌സ് ലിമിറ്റഡിന്റെ കീഴിൽ 1500ലധികം സ്ക്രീനുകളാണ് രാജ്യത്തുടനീളമായുള്ളത്.
നിലവിലുള്ള സ്ക്രീനുകളുടെ ബ്രാൻഡ് നെയിമിൽ മാറ്റമുണ്ടാകില്ല. ലയനത്തിന് ശേഷം തുടങ്ങുന്ന മൾട്ടിപ്ലെക്‌സുകൾ പിവിആർ ഐനോക്‌സ് എന്ന പേരിലാകും അറിയപ്പെടുക. ലയനത്തിന് ശേഷം വരുന്ന പുതിയ കമ്പനിയിൽ ഐനോക്‌സ് സ്ഥാപന ഉടമകൾക്ക് 16.6 ശതമാനവും പിവിആർ ഉടമകൾക്ക് 10.62 ശതമാനവുമായന്രിക്കും ഓഹരിപങ്കാളിത്തം.
നിലവിൽ 72 നഗരങ്ങളിലായി 675 സ്ക്രീനുകളാണ് ഐനോക്‌സിനുള്ളത്. പിവിആറിന് 73 നഗരങ്ങളിലായി 871 സ്ക്രീനുകളുണ്ട്.