സ്വിസ്‌ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 6757 കോടി !

Last Updated: തിങ്കള്‍, 1 ജൂലൈ 2019 (16:36 IST)
സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ ഒരോ ദിവസവും പുറത്തു വരികയാണ്. 6757 കോടിയാണത്രേ സ്വിസ്‌ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം. സ്വിസ് ബാങ്കിലെ നിക്ഷേപത്തിൽ 74ആം സ്ഥാനത്താണ് സ്വിറ്റ്‌സർലൻഡിലെ കേന്ദ്ര ബാങ്ക് പുറത്തുവിട്ട 2018ലെ കണക്കു പ്രകാരണമാണ് ഇത്.

2016ൽ 88ആം സ്ഥാനത്തായിരുന്നു ഇന്ത്യ. ഒരു വർഷംകൊണ്ടാണ് 74ആം സ്ഥാനത്തേക്ക് എത്തിയത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2004ലാണ് ഇന്ത്യ ഏറെ മുന്നിലെത്തിയത് 37ആം സ്ഥാനമായിരുന്നു അന്ന് ഇന്ത്യക്ക്. 1996 മുതൽ 2007 വരെയുള്ള കലഘട്ടത്തിൽ ഇന്ത്യ ആദ്യ 50 സ്ഥാനത്തിനുള്ളിൽ ഉണ്ടായിരുന്നു.

യു കെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2.6 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കുകളിൽ യുകെയുടെ നിക്ഷേപം. യു.കെ., യു.എസ്., വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്‌കോങ് എന്നീ രാജ്യങ്ങളിൽ നിന്നുമാണ് സ്വിസ്ബാങ്കിലെ 50 ശതമനം വിദേശ നിക്ഷേപവും. 99 ലക്ഷം കോടിയാണ് സ്വി‌സ് ബാങ്കിലെ ആകെ വിദേശ നിക്ഷേപം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :