ടാറ്റ ഹാരിയർ ഇനി ഡ്യുവൽ ടോണിൽ, എഞ്ചിനിൽ സുപ്രധാന മാറ്റം, അറിയൂ !

Last Modified തിങ്കള്‍, 1 ജൂലൈ 2019 (13:05 IST)
ടാറ്റയുടെ പുത്തൻ എസ് യു വി ഹാരിയർ, ഇനി ഡ്യുവൽ ടോൺ കളർ വേരിയന്റുകളി വിപണിയിൽ എത്തും. സോഷ്യൽ മീഡിയയിൽ ടാറ്റ മോട്ടോർസ് പങ്കുവച്ച ടീസറുകളാണ് വാഹനത്തെ ഡ്യുവൽ ടോൺ വേരിയന്റുകളുടെ സൂചന നൽകുന്നത്. കാലിസ്റ്റോ കോപ്പർ-ബ്ലാക്ക്, ഏരിയൽ സിൽവർ-ബ്ലാക്ക് എന്നീ ഡ്യുവൽ ടോണുകളിലായിരിക്കും വാഹനം വിപണിയിൽ എത്തുക. ഡ്യുവൽ ടോൺ വേരിയന്റുകൾക്ക് 60,000 രൂപ വരെ വില വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, തെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് എന്നീ നിറങ്ങളിലാണ് നിലവിൽ ഹാരിയർ വിപണിയിലുള്ളത്. ബോഡിയിൽ നിലവിലുള്ള നിറവും റൂഫിന് കറുത്ത നിറം നൽകുന്ന രീതിയിയിലുമയിരിക്കും വാഹനത്തിൽ ഡ്യുവാൽ ടോൺ നൽകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വഹനത്തിന്റെ 5 സീറ്റർ മോഡലാണ് നിലവിൽ വിപണിയിൽ ഉള്ളത്. 2 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്. എന്നാൽ ഈ എഞിനെ ബി എസ് 6 മനദണ്ഡത്തിലേക്ക് ഉയർത്തുകയാണ് ടാറ്റ.

ഇതോടെ 170 ബിഎച്ച് പി കരുത്ത് എഞ്ചിന് സൃഷ്ടിക്കാനാകും. കൂടാതെ 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ഓട്ടോമാറ്റിക് ഗിയർ ബോക്സും വാഹനത്തിൽ സജ്ജീകരിക്കും. ഭാവിയിൽ 1.6 ലിറ്റർ പെട്രോൾ എഞ്ചിനിലും ഹാരിയർ വിപണിയിൽ എത്തിയേക്കും. വാഹനത്തിന്റെ സെവൻ സീറ്റർ പതിപ്പും വൈകാതെ എത്തും എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :