അഭിറാം മനോഹർ|
Last Modified ശനി, 9 മെയ് 2020 (11:59 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഇന്ധനൗപഭോഗത്തിൽ വൻകുറവ്. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് ഇന്ധന ഉപഭോഗത്തിൽ 45.8%ത്തിന്റെ കുറവാണ് രാജ്യത്തുണ്ടായത്.
ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം 2007ന് ശേഷം എണ്ണ ഉപഭോഗത്തില്‍ ഏറ്റവും കുറവ് അളവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ വാര്‍ഷിക ഇന്ധന ഉപഭോഗത്തില്‍ ഇടിവുണ്ടാകുമെന്നാണ് സൂചന.
2.4 ശതമാനം വർധനയാണ് കൊവിഡിന് മുൻപ് പ്രവചിച്ചിരുന്നത്.ഗതാഗതമാര്‍ഗങ്ങളില്‍ സാധാരണ കൂടുതലായി ഉപയോഗിക്കുന്ന ഡീസലിന്റെ ഉപഭോഗത്തില്‍ 55.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ലോക്ക്ഡൗൺ കാലാവധി പൂർത്തിയായ ശേഷം മാത്രമേ രാജ്യത്തെ ഇന്ധനവിപണിയിൽ ഉണർവ് പ്രതീക്ഷിക്കുന്നുള്ളു.