പെട്രോൾ - ഡീസൽ വിലയിൽ മാറ്റമില്ല

അനു മുരളി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (11:49 IST)
സംസ്ഥാനത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമാണ് തിരുവനന്തപുരത്ത് ഇന്നത്തെ വില. കേരളത്തിൽ മാത്രമല്ല, മറ്റ് മെട്രോ നഗരങ്ങളിലും പെട്രോൾ, വിലയിൽ മാറ്റമില്ല. കഴിഞ്ഞ കുറച്ച് ദിവസമായിട്ട് ഒരേതന്നെയാണ്.

71.41 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 65.70 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 71.71 രൂപയും ഡീസല്‍ ലിറ്ററിന് 66.01 രൂപയുമാണ് ഇന്നത്തെ വില. രാജ്യതലസ്ഥാനമായ ഡൽഹിയില്‍ പെട്രോളിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് വില.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :