സരിതാദേവി മെഡൽ ഏറ്റുവാങ്ങി

  സരിതാദേവി , ഏഷ്യൻ ഗെയിംസ് , വെങ്കല മെഡൽ , ഇന്ത്യൻ ഒളിമ്പിക്
ന്യൂഡൽഹി| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (10:46 IST)
ഏഷ്യൻ ഗെയിംസ് വേദിയിൽ നിഷേധിച്ച ഇന്നലെ ഇന്ത്യൻ ബോക്സർ സരിതാദേവി ഔദ്യോഗികമായി ഏറ്റുവാങ്ങി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി രാജീവ് മേത്തയാണ് മെഡൽ കൈമാറിയത്.

ഏഷ്യൻ ഗെയിംസ് വേദിയിൽ സ്വര്‍ണമെഡലിന് അര്‍ഹയായ തന്നെ സെമിയിൽ മനപ്പൂർവ്വം തോൽപ്പിച്ചതിനാലാണ് സരിത മെഡൽ കൊറിയൻ താരത്തിന് കൈമാറി പുരസ്കാരദാന വേദി വിട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സരിതയ്ക്ക് വിലക്ക് ഭീഷണി നിലനിൽക്കുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്നും, ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാവില്ലെന്നും പറഞ്ഞ സരിത മാപ്പു പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :