എറ്റിഎമ്മില്‍ നിന്ന് 11ലക്ഷം തട്ടിയ യുവാവ് പിടിയില്‍

 എറ്റിഎം തട്ടിപ്പ് , ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് , അശ്വിന്‍ , എറ്റിഎം
വളാഞ്ചേരി| jibin| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (17:24 IST)
എറ്റിഎമ്മില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സിയിലെ ജീവനക്കാരന്‍ തന്നെ എറ്റിഎം തുറന്നു പണം തട്ടിയെടുത്തു പിടിയിലായി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വളാഞ്ചേരിയി ശാഖയുടെ എറ്റിഎമ്മില്‍ നിന്നാണു കോഴിക്കോട് നടക്കാവ് സ്വദേശി അശ്വിന്‍ പ്രസാദ് എന്ന 29 കാരനാണു പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായത്.

ഐഒബി എറ്റിഎമ്മിലേക്ക് പണം നിക്ഷേപിക്കുന്ന കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്മാര്‍ട്ട് ഡാറ്റാ എന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരനായ അശ്വിന്‍ കഴിഞ്ഞ സെപ്തംബര്‍ നാലിനും നവംബര്‍ മൂന്നിനും ഇടയില്‍ പല തവണയായാണു ഈ തുക തട്ടിയെടുത്തത്.

എറ്റിഎമ്മില്‍ പണം നിക്ഷേപിച്ച ശേഷം പാസ്‍വേഡ് ഉപയോഗിച്ച് എറ്റിഎം തുറന്നാണു പണം തട്ടിയത്. ബാങ്കു രേഖകളില്‍ ശരിയായ കണക്കു കാണിക്കുകയും ചെയ്തു. എന്നാല്‍ എറ്റിഎമ്മില്‍ നിന്നു ഏജന്‍സിയുടെ സര്‍വീസ് പ്രൊവൈഡറുടെ ഹാര്‍ഡ് ഡിസ്കിലേക്കു വന്ന ഇടപാടുകലുടെ സന്ദേശം പരിശോധിച്ചപ്പോഴാണു വിവരം പുറത്തായത്.

പരാതി ലഭിച്ചതിനെ തുടര്‍ന്നു വളാഞ്ചേരി എസ്ഐ രാജ്‍മോഹനും സംഘവും പ്രതിയെ കുറ്റിപ്പുറത്തു വെച്ചു പിടികൂടുകയായിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു അശ്വിന്‍ പ്രസാദ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :