നവംബറില്‍ 9,514 കോടി രൂപയുടെ വിദേശ നിക്ഷേപം

കൊച്ചി| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (11:20 IST)
നവംബറില്‍ ഇതുവരെ ഓഹരി വിപണിയിലെ
വിദേശ നിക്ഷേപം 9,514 കോടി രൂപയിലെത്തിയതായി സെബിയുടെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഫെഡറല്‍ ബാങ്ക് പലിശ ഉയന്‍ത്താനുള്ള തീരുമാനം തത്‌കാലം ഒഴിവാക്കിയതോടെയാണ് വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാക്കിയത്.

ഓഹരി വിപണിയില്‍ ഈ വര്‍ഷം ഇതുവരെ 91,780 കോടിയോളം രൂപയാണ് വിദേശ നിക്ഷേപം. കഴിഞ്ഞ മാസം 1,200 കോടി രൂപ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ലാഭമെടുത്തിരുന്നു. 14 മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു വിദേശ നിക്ഷേപകരുടെ ലാഭമെടുപ്പ്.

വരും മാസങ്ങളിലും വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :