കൊച്ചി|
jibin|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (10:31 IST)
ഐഡിയയ്ക്കു കേരളത്തില്‍ ഒരു കോടി വരിക്കാരായതായി
ഐഡിയ സെല്ലുലാര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അംബരീഷ് ജെയിന്‍. അടുത്ത വര്‍ഷം ആദ്യം കേരളത്തില്‍ 4ജി എല്‍ടിഇ സര്‍വീസുകള്‍ക്കു തുടക്കമിടും. ഇതിനായി മാത്രം 500 കോടിയില്‍ പരം രൂപ നിക്ഷേപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 3,200 കോടിയില്‍ പരം രൂപ മുതല്‍മുടക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കേരളം ഉള്‍പ്പെടെ 10 സര്‍വീസ് മേഖലകളില്‍ 4ജി എല്‍ടിഇ സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ ഘട്ടം ഘട്ടമായി ആരംഭിക്കും. ഇതിനായി സ്പെക്ട്രം കൈവരിക്കുന്നതിനും നെറ്റ്വര്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനും വേണ്ടി മുതല്‍മുടക്ക് നടത്തിയിട്ടുണ്ട്. കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ ഐഡിയ 34.7 ശതമാനം വളര്‍ച്ച നേടിയതായി കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനു വര്‍ഗീസ് പറഞ്ഞു.