ടിപി വധം; ടെലിഫോണ്‍ വിശദാംശങ്ങള്‍ കയ്യിലുണ്ട്- എഡിജിപി ശങ്കര്‍ റെഡ്ഡി

എഡിജിപി ശങ്കര്‍ റെഡ്ഡി , ടിപി ചന്ദ്രശേഖരന്‍ , കെകെ രമ , മൊബൈല്‍ കമ്പനി
കോഴിക്കോട്| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (10:19 IST)
ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നത തല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അവസാനിപ്പിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി. കേസില്‍ സംശയിക്കപ്പെടുന്നവരുടെ ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ മൊബൈല്‍ കമ്പനികള്‍ കോള്‍ രേഖയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ നേതാക്കളെ വിളിച്ച് ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പക്കലുണ്ടെങ്കിലും മൊബൈല്‍ കമ്പനികള്‍ കോള്‍ രേഖയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നാല്‍ ഒരു വര്‍ഷം വരെയുള്ള കോള്‍ വിശദാംശങ്ങള്‍ മാത്രമേ തങ്ങള്‍ സൂക്ഷിക്കാറുള്ളൂവെന്നാണ് മൊബൈല്‍ കമ്പനികളുടെ ഓഫീസ് അറിയിച്ചത്. ഈ സാഹചര്യത്തിലാണ് തങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതെന്നും എഡിജിപി വ്യക്തമാക്കി. കോടതിയില്‍ തെളിവിനായി ഈ രേഖകള്‍ക്ക് മൊബൈല്‍ കമ്പനി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇതെ തുടര്‍ന്നാണ് രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടിയെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കെകെ രമയുടെ പരാതിയില്‍ പറയുന്ന ഉന്നതരുടെ ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പക്കലുണ്ട്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അവസാനിപ്പിട്ടില്ല. ചില നടപടി ക്രമങ്ങള്‍ മാത്രമാണ് തീരാനുള്ളതെന്നും എഡിജിപി ശങ്കര്‍ റെഡ്ഡി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :