പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? പിഎഫ് വിഹിതം നഷ്‌ടപ്പെടും? അറിയേണ്ടതെല്ലാം

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (20:33 IST)
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി ഇ‌പിഎഫ്ഒ അറിയിച്ചു.

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തൊഴിലുടമയുടെ വിഹിതം ഇനി അക്കൗണ്ടിലേക്ക് വരവ് വെയ്‌ക്കില്ല. അതിനാൽ ഇ‌പിഎഫ്ഒ വരിക്കാർ‌ക്ക് ലഭിക്കുന്ന യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണോ എന്ന് ഉറപ്പാക്കണമെന്ന് ഇ‌പിഎഫ്ഒ അറിയിച്ചു. തൊഴിലുടമയും ഇക്കാര്യം പരിശോധിക്കണം.

ഇത്തരത്തിൽ ബന്ധിപ്പിച്ചെങ്കിൽ മാത്രമെ ഇ‌പിഎഫ്ഒ വരിക്കാർക്ക് ഇലക്‌ട്രോണിക് ചലാൻ കം റിട്ടേൺ അനുവദിക്കുകയുള്ളൂ. ഇതോടെ ഇപിഎഫ്ഒ പോർട്ടലിൽ ആധാറുമായി ബന്ധിപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാനേജ് ഓപ്‌ഷനിൽ കയറി കെ‌വൈ‌സി ഓപ്ഷൻ തിരെഞ്ഞെടുത്താണ് ആധാർ ബന്ധിപ്പിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ആധാർ ഒരു തവണ നൽകിയതാണെങ്കിൽ യുഐ‌ഡിഎയുടെ ഡാറ്റ ഉപയോഗിച്ച് നമ്പർ ഉറപ്പ് വരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :