ബാങ്കുകള്‍ക്ക് മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവധി

ന്യൂഡല്‍ഹി:| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:36 IST)
ജൂലൈ മുതല്‍ രാജ്യത്തെ ബാങ്കുകള്‍ക്കെല്ലാം മാസത്തില്‍ രണ്ട് ശനിയാഴ്ചകള്‍ അവധി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്
തീരുമാനം. ജൂലായ് പകുതിയോടെ തീരുമാനം പ്രാബല്യത്തില്‍വരും.

എല്ലാമാസവും ആദ്യത്തെയും നാലാമത്തെയും ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധി നല്‍കാനാണു തീരുമാനം. ഓണ്‍ലൈന്‍ ബാങ്കിങ് പോലുള്ള അത്യാധുനിക സൗകര്യങ്ങളിലേക്ക് ബാങ്ക് സേവനങ്ങള്‍മാറിയതിനാല്‍ അവധിദിനം കൂട്ടുന്നത് കുഴപ്പമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. രാജ്യത്തെ ബാങ്കുകള്‍ കൂടുതല്‍ ഇ-സേവനങ്ങളിലേക്കു മാറാനും റിസര്‍വ് ബാങ്ക് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :