എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കും ഒന്നാവുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (19:14 IST)
രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാൻസ് കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയിൽ ലയിപ്പിക്കുന്നു. റിസർവ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ലയനമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഷെയറുകൾ എച്ച്‌ഡിഎഫ്‌സിയുടെ 25 ഷെയറുകൾക്ക് തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങിൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :