എച്ച്ഡി‌എഫ്‌സി ഓഹരിയിൽ കുതിപ്പ്, 56,000 പിന്നിട്ട് സെൻസെക്‌സ്

അഭിറാം മനോഹർ| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (12:23 IST)
ഓഹരിവിപണി സൂചികകളിൽ നേട്ടം തുടരുന്നു. നിഫ്‌റ്റി എക്കാലത്തെയും ഉയർന്ന നിലവാരമായ 16,650ന് മുകളിലെത്തി. സെൻസെക്‌സ് 56,000 കടന്നു. 233 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്.

കഴിഞ്ഞ വ്യാപാരദിനത്തിലുണ്ടായ സമ്മർദ്ദത്തിനൊടുവിൽ അവസാനമണിക്കൂറുകളിൽ വിപണി തിരികെ കയറിയിരുന്നു. സാങ്കേതിക തകരാറിനെതുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയിൽ ഇന്ന് 3 ശതമാനം കുതിപ്പുണ്ടായി.

എശ്ഴ്‌ഡിഎഫ്‌സിയുടെ ചുവട് പിടിച്ച് ബാങ്കിങ് ഓഹരികളിൽ ഉണർവുണ്ടായി. ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് ഇന്ന് നഷ്ടത്തിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :