കേരളത്തിന് എയിംസ് പരിഗണനയിൽ: പഴയ പല്ലവി വീണ്ടും ആവർത്തിച്ച് കേന്ദ്രം

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 10 ഫെബ്രുവരി 2021 (12:05 IST)
ഡൽഹി: കേരളത്തിന് എയിംസ് അനുവദിയ്ക്കുന്നത് പരിഗണനയിൽ എന്ന് വീണ്ടും ആവർത്തിച്ച് കേന്ദ്ര സർക്കാർ. എയിംസിനായി കേരളം നാല് സ്ഥലങ്ങൾ കണ്ടെത്തി സമർപ്പിച്ചിട്ടുണ്ടെന്നും എന്നും എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ പ്രഖ്യാപനം നടത്താൻ സാധിച്ചിട്ടില്ല എന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബെ പറഞ്ഞു. രാജ്യസഭയിൽ കെകെ രാഗേഷിന്റെ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഇക്കാര്യം വ്യക്തമാാക്കിയത്. എയിംസിനായി നാലു സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ കേന്ദ്രത്തിന് കത്തു നൽകിയിരുന്നു. തുടർന്ന് സ്ഥലവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാർ വിശദമായ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയ്ക്ക് നൽകുകയും ചെയ്തു. എന്നാൽ പിന്നീട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും തുടർനടപടി ഉണ്ടായില്ല. കേരളത്തിന് മാത്രം എയിംസ് അനുവദിയ്ക്കാത്തത് വിവേചനമാണ് എന്ന് നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ വിമർശനം ഉന്നയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :