ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച കേസിലെ പ്രധാനപ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (08:00 IST)
ഇന്‍സ്റ്റഗ്രാമിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച കേസിലെ പ്രധാനപ്രതി പിടിയില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി വിജിലേഷാണ് (30) പിടിയിലായത്. ഫേസ്ബുക്ക് ഗൂഗിള്‍ എന്നിവയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു. നേരത്തേ രണ്ടാം പ്രതിയായ അരുവിക്കര സ്വദേശി എം മഹേഷിനെ(33) പിടികൂടിയിരുന്നു. സിറ്റിസൈബര്‍ സ്റ്റേഷന്‍ ഡിവൈഎസ്പി ശ്യാം ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :