നിർഭയ കേസ്: പവൻ കുമാർ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (14:32 IST)
ഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. വധശിക്ഷ നടപ്പിലാക്കുന്നതിനായി ഡൽഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് ഡൽഹി വിഹാരണ കോടതി ഈ മാസം രണ്ടിന് സ്റ്റേ ചെയ്തിരുന്നു. രാഷ്ട്രപതിക്ക് ദയാഹർജി നൽകിയ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നടപടി.

വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി പവൻ കുമാർ ഗുപ്ത സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയിരുന്നു. മാർച്ച് രണ്ടിന് സുപ്രീം കോടതി ഹർജി തള്ളി മണിക്കൂറുകൾക്കം തന്നെ ദയാഹർജിയുമായി പവൻ കുമാർ ഗുപ്ത രഷ്ട്രാപതിയെ സമീപിക്കുകയായിരുന്നു. തുടർന്നാ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്ന് വിചാരണ കോടതി നിർദേശം നൽകിയത്.

കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവരുടെ തിരുത്തൽ ഹർജികളും ദയാഹർജികളും നേരത്തെ തള്ളിയിരുന്നു. ദയാഹർജികൾ തള്ളിയത് ചോദ്യം ചെയ്ത് മുകേഷ് സിങ്, വിനയ് കുമാർ ശർമ എന്നിവർ നൽകിയ ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. പവൻ കുമാർ ഗുപ്തയുടെ ദയാഹർജി കൂടി തള്ളിയതോടെ എല്ലാ പ്രതികളുടെയും നിയമപരമായ അവകാശങ്ങൾ അവസാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :