സ്വർണവില വീണ്ടും ഉയർന്നു, ഗ്രാമിന് 4,260 രൂപ!

അനു മുരളി| Last Updated: ബുധന്‍, 29 ഏപ്രില്‍ 2020 (16:15 IST)
കൊവിഡ് ഭീതിക്കിടയിലും കുറവില്ലാതെ സ്വർണവില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ഇതിലും വർധിച്ചിരിക്കുകയാണ്. ഒരു പവന് 34,080 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഒരു​ ഗ്രാമിന് 4,260 രൂപയാണ് വില.

കൊറോണ പ്രതിസന്ധിക്കിsയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കൂടാനുള്ള കാരണം. നിലവിലെ സാഹചര്യമനുസരിച്ച് സ്വർണത്തിനു ഇനിയും വില കൂടാനാണ് സാധ്യത.

പുതിയ സാമ്പത്തിക വർഷം ആരംഭിച്ചപ്പോൾ പവന് 32,800 രൂപയായിരുന്നു. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇതാണ് ഇപ്പോൾ 34,080ൽ എത്തി നിൽക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :