സജിത്ത്|
Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (10:37 IST)
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായി ജിയോനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ‘എവണ്‍’. വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ 150 കോടി രൂപയുടെ പ്രീ ബുക്കിംഗ് ഓര്‍ഡറുകളാണ് എവണ്ണിന് ലഭിച്ചിരിക്കുന്നത്. സെല്‍ഫി ഫീച്ചറാണ് എവണ്ണിന്റെ ഏറ്റവും വലിയ പ്രത്യേകത.
5.5 ഇഞ്ച് ഫുള്‍എച്ച് ഡി അമോലഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്, 1920*1080 പിക്‌സല്‍ റെസല്യൂഷന്,
4 ജിബി റാം, എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, ക്വാഡ്‌കോര്‍ മീഡിയാ ടെക് 6755 പി10 പ്രൊസസര്‍ എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്.
16 മെഗാപിക്‌സല്‍ പിന്‍വശത്തെ ക്യാമറ, 13 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4,010 എംഎഎച്ച് ബാറ്ററി, 182 ഗ്രാം ഭാരം എന്നീ പ്രത്യേകതകളും ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. 19,999 രൂപയാണ് ഫോണിന്റെ വില.