സജിത്ത്|
Last Modified തിങ്കള്‍, 11 ജൂലൈ 2016 (16:14 IST)
ജിയോനി തങ്ങളുടെ പുതിയ മോഡല്‍ എഫ് 103 പ്രോ പുറത്തിറക്കി. ജിയോനി എഫ് 103 ക്ക് പിന്നാലെയാണ് പ്രോ മോഡലുമായി കമ്പനി എത്തിയത്. കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റിലൂടെ ഫോണ്‍ ലഭ്യമാകും. 11,999 രൂപയാണ് വില.
മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ജിയോനി എഫ് 103 പുറത്തിറക്കിയത്. അതില്‍ നിന്നും വ്യത്യസ്തമായി പുതിയ അപ്‌ഗ്രേഡുമായാണ് പ്രോ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ബേസ്ഡ് അമിഗോ 3യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 1280×720 പിക്‌സല്‍സ് റെസല്യൂഷനും ഉണ്ട്.
ഡ്യുവല്‍സിം സപ്പോര്‍ട്ടുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്. 294 പിപിഐ ആണ് ഫോണിന്റെ പിക്‌സല്‍ ഡെന്‍സിറ്റി. 13 മെഗാപിക്‌സലാണ് പിന്‍വശത്തെ ക്യാമറ. മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലാണ്. 3ജിബി റാം ഉള്ള ഈ ഫോണിന് 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 2,400 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.